
ഞാന്‍ ആരെന്നുപോലും അറിയാത്ത നിന്നിലൂടെ ഞാന്‍ തേടുന്നത് എന്നെത്തന്നെയാണ്. ഈ യാത്രയിലെവിടെയോ എനിക്കു നഷ്ടപ്പെട്ട എന്നെ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതി ഞാന്‍ മറന്നിരുന്നു.. ആ നഷ്ടവുമായി ഞാന്‍ പൊരുത്തപ്പെട്ടിരുന്നു .. പക്ഷെ നിന്നിലൂടെ ഞാന്‍ എന്നെ വീണ്ടും കണ്ടുമുട്ടിയ ആ നിമിഷം മുതല്‍ ഞാന്‍ വീണ്ടും എന്നെ തിരഞ്ഞു തുടങ്ങി.. വീണ്ടും എന്റെ പഴയ എന്നിലേക്ക് തിരികെയെത്താന്‍ ഒരു മോഹം. അതിനായി ഞാന്‍ ആദ്യം കണ്ടെത്തേണ്ടത് നിന്നെയാണ്. കാരണം നീയാണ് എന്നെ വീണ്ടും എനിക്കു പരിചയപ്പെടുത്തിയത്. ഇന്നെനിക്കു കൂട്ടായുള്ള എന്റെ ഈ ഏകാന്തത എന്നെ കീഴടക്കുമ്പോള്‍.. അന്ധകാരത്തിന്റെ ഈ തടവറയില്‍ എന്റെ നെടുവീര്‍പ്പുകള്‍ പോലും എന്നെ ഭയപ്പെടുതുമ്പോള്‍ അറിയാതെ ഞാന്‍ കൊതിച്ചുപോവുകയാണ്.. ഒരിക്കല്‍ കൂടി നിന്നെ ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെന്ങില്‍.. നിന്റെ മിഴികളിലൂടെ, എനിക്കു നഷ്ടപ്പെട്ട എന്നെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞിരുന്നെന്ങില്‍.. ഈ ഖബറില്‍ നിന്ന് രെക്ഷപ്പെട്ടു വീണ്ടും ആ പഴയ ഞാന്‍ ആയി എനിക്കു ജീവിക്കാന്‍ കഴിഞ്ഞിരുന്നെന്ങില്‍..
No comments:
Post a Comment