Wednesday, April 21, 2010

പരലോകയാത്രയ്ക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ധാലയത്തിലെങ്ങും
ധൃതിയിലെന്നോമനെ നിന്‍ ഹൃദയം
പരതിപ്പരതി തളര്‍ന്നുപോകെ
ഒരുനാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്‍റെ പേരുകാണും..
അതിലെന്‍റെ ജീവന്‍റെ നേരുകാണും..

ബാലചന്ദ്രന്‍ ചുള്ളിക്കാട്

No comments: