എന്‍റെ പ്രണയമാകുന്ന മഴയില്‍ അവഗണനയുടെ കുടയും ചൂടി അവള്‍ നടന്നു
അവള്‍ക്കെന്നും എന്‍റെ പ്രണയം ഒരു ശല്യമായിരുന്നു.
ഇടക്കെപ്പോഴോ അവള്‍ തന്‍റെ കരം എന്‍റെ നേര്‍ക്ക് നീട്ടി
മഴ തോര്‍ന്ന.. ഒരായിരം മഴവില്ലുകള്‍ വിരിഞ്ഞ മാനം പോലെയായി ഞാന്‍..
ഒരു കുട്ടിയുടെ കുസൃതിയോടെ അവള്‍ തന്‍റെ കരം എന്നില്‍ന്നിന്നും പിന്‍വലിച്ചു..
എന്‍റെ പ്രണയം അവള്‍ക്കു ചുറ്റും പെയ്തുകൊണ്ടേയിരുന്നു..
വീണ്ടും അവള്‍ തന്‍റെ കരം എന്നിലേക്ക് നീട്ടി..
അവളെ സ്പര്‍ശിച്ച ആ നിമിഷം എന്‍റെ ജീവിതത്തിലെ ഏറ്റവും നിര്‍വൃതി പൂണ്ടവയായിരുന്നു
പെട്ടന്നോരുനാള്‍ അവള്‍ എന്നില്‍ നിന്നും തന്‍റെ കരം എന്നില്‍ നിന്നും പിന്‍വലിച്ചു..
നിസ്സന്ഗ്ഗമായ മൗനവും ഒരായിരം ഓര്‍മകളും സമ്മാനിച്ച് അവള്‍ മെല്ലെ എന്നില്‍ നിന്നും നടന്നകന്നു..
എങ്കിലും.. എന്‍റെ പ്രണയം തോരാതെ പെയ്തുകൊണ്ടെയിരുന്നു..
Monday, November 29, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment