ഇനി ഈ കാരാഗ്രഹത്തില്‍ നിന്ന് എനിക്ക് മോചനമില്ല. എന്‍റെ ചെയ്തികള്‍ എന്നെ ഈ അവസ്ഥയിലാക്കി. സ്വതന്ത്രമായി ജീവിക്കാന്‍ എനിക്ക് കൊതിയുണ്ട്, പക്ഷെ, ഞാന്‍ ഇന്ന് ഈ അഴികള്‍ക്കുള്ളിലെ ഒരു കാഴ്ച്ചവസ്തു മാത്രമാണ്. ജീവിക്കാനുള്ള എന്‍റെ അവകാശം നിഷേധിക്കപ്പെട്ടുകഴിഞ്ഞു. ഇനിയുള്ള എന്‍റെ ജീവിതം മരണത്തിനുവേണ്ടിയുള്ളതത്രേ..

ലോകം, എന്നെ സംബന്ധിച്ചിടത്തോളം, ഈ അഴികള്‍ക്കുള്ളിലൂടെ ഞാന്‍ കാണുന്ന ഒരു മായ മാത്രമായി. ഈ ലോകത്തിന്‍റെ മനോഹാരിത എന്നെ മാടിവിളിക്കുന്നുണ്ട്.. പക്ഷെ..

ഇന്ന് ഞാന്‍ കേള്‍ക്കുന്ന ശബ്ദം എന്‍റെ തന്നെ നിശ്വാസങ്ങലാണ്..
ഞാനിന്നു സംസാരിക്കുന്നത് എന്നോട് മാത്രമാണ്.. സ്വന്തം ചോദ്യങ്ങള്‍ക്കുമുന്നില്‍പോലും എനിക്കുത്തരമില്ലാതായി..
ഒരു സത്യം ഞാനിന്നു മനസ്സിലാക്കുന്നു.. എനിക്ക് ലഭിച്ച ഏറ്റവും വലിയ ശിക്ഷ മരണമല്ല, എന്‍റെ മരണത്തിനായുള്ള ഈ കാത്തിരിപ്പാണ്.. മരവിച്ച ഈ കാത്തിരിപ്പ്!!
No comments:
Post a Comment